General

ഇരുട്ടിന്റെ മറവിൽ അശാസ്ത്രീയമായ റോഡ് ടാറിങ്ങിൽ പ്രതിഷേധം

ഉള്ളനാട് : പ്രവിത്താനം കൊടുമ്പിടി PWD റോഡിൽ കഴിഞ്ഞദിവസം നടത്തിയ ടാറിങ്ങിൽ വൻ അപാകത കണ്ടെത്തിയതിനെ തുടർന്ന് ഉള്ളനാട് വിന്നേഴ്സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

പഞ്ചായത്തിലെ ഒന്ന്, രണ്ട്, അഞ്ച് വാർഡിൽ കൂടെ കടന്നുപോകുന്ന പ്രവിത്താനം കൊടുമ്പിടി റോഡിൽ അഴിമതിയുടെ വൻ കൂമ്പാരം ആണെന്ന് ക്ലബ്ബ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് മാർട്ടിൻ പാറയിൽ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ടോണി കവിയിൽ, കമ്മറ്റി അംഗങ്ങളായ സജി വർക്കി, സുനിഷ് പി. സ്, ജിജോ ആളുങ്കൽ, ജിനോ ടോമി,ടോണി ജോസ്,ജോമറ്റ് ജോസഫ്, റോഡുകളിലെ അശാസ്ത്രീയത നീക്കി സുഗമമായി സഞ്ചാരയോഗ്യമക്കാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ക്ലബ്ബ് അധികാരികൾ പറഞ്ഞു.

Leave a Reply

Your email address will not be published.