ഈരാറ്റുപേട്ട: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കാരയ്ക്കാട് ഏരിയ കമ്മിറ്റി നേത്യതതത്തിൽ നാട്ടൊരുമ ഏരിയ സമ്മേളനം അമാനുല്ല ബാഖവി ഉത്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ ഹാലിദ് ചോലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

സാദിഖ് മന്നാനി, അബ്ദുൽ അസീസ് മൗലവി എന്നിവർ സംസാരിച്ചു. രണ്ടാം ദിവസം നടന്ന സമാപന പെതു സമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുനിർമൗലവി അൽ ഖാസിമി ഉത്ഘാടനം ചെയ്തു.
വിമർശനങ്ങളെയും , പ്രതിഷേധങ്ങളെയും , ജനകീയ ചെറുത്ത് നിൽപ്പുകളെയും അധികാരത്തിന്റ ശക്തി ഉപയോഗിച്ച് കൊണ്ട് അടിച്ചമർത്തുക എന്ന ഫാസിസ്റ്റ് രീതിയാണ് ഇ.ഡി.എൻ.ഐ.എ ചെയ്ത് കൊണ്ടിരിക്കുന്നത് എന്നും RSS ഉയർത്തുന്ന വംശഹത്യയെ ചെറുക്കാൻ മുഴുവൻ ജനതയും ഐക്യ പെടണം എന്ന് സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സുനിർ മൗലവി പറഞ്ഞു.

കെ.എം ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഷിഹാബുദ്ധിൻ മൗലവി, സഫീർ കുരുവനാൽ, അയ്യുബ്ഖാൻ കാസിം, റസിയ ഷെഹിർ , ഫൈസൽ ഫൈസി എന്നിവർ സംസാരിച്ചു. വിവിധ കായിക- കലാ മത്സരങ്ങൾ നടന്നു.