പൂഞ്ഞാർ: ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല പൂഞ്ഞാർ കരിയർ ഗൈഡൻസ് ക്ലാസും പ്ലസ് ടു വിലും , എസ് എസ് എൽ സി ക്കും ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെയും എസ്എസ്എൽസിക്ക് 100% വിജയം നേടിയ എസ് എം വിഹയർ സെക്കൻഡറി സ്കൂളിനെയും ആദരിച്ചു.

ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് ബി ശശികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗീതാ നോമ്പിൾ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി വി കെ ഗംഗാധരൻ സ്വാഗതം ആശംസിച്ചു.
കരിയർ ഗൈഡൻസ് ക്ലാസ് ശ്രീ ജോർജുകുട്ടി ആഗസ്തി (ചെയർമാൻ ഫിലിം വീഡിയോ & ഐടി പാർക്ക്) ക്ലാസ് എടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി.

ആശംസകൾ അർപ്പിച്ചുകൊണ്ട് പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുശീല മോഹൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു അശോകൻ, ബിന്ദു അജി, എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കൃഷ്ണ കാന്ത്, ഗോദവർമ്മ രാജാ, ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ല പ്രസിഡൻറ് സുരേഷ് കുമാർ കെ കെ, എടിഎം ലൈബ്രറിയുടെ കമ്മറ്റി അംഗങ്ങളായ എ എൻ ഹരിഹരയ്യർ, വിനോദ് കുമാർ, പി എ സിന്ധു ടീച്ചർ, ഡി വിലാസിനി അമ്മ, ലൈബ്രേറിയൻ ഷൈനി പ്രദീപ് എന്നിവർ സംസാരിച്ചു. എടിഎം ലൈബ്രറി ജോയിൻ സെക്രട്ടറി പി കെ ഷിബു കുമാർ നന്ദി പറഞ്ഞു.