പൂഞ്ഞാർ: പൂഞ്ഞാർ പഞ്ചായത്ത് രണ്ടാം വാർഡിലെ കൊണ്ടാട്ടുകുന്നേൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ അഡ്വ: വി.എൻ .ശശിധരന്റ ഒന്നര ഏക്കറോളം ടാപ്പ് ചെയ്തു കൊണ്ടിരുന്ന റബ്ബർ തോട്ടം കത്തിനശിച്ചു.

കൂടാതെ പുതിയതായി നിർമ്മാണം പൂർത്തികരിച്ചു വരുന്ന കുടിവെള്ള പദ്ധതിയിലേക്ക് ലൈൻ കൊടുത്തിരുന്ന 300 മീറ്ററിലധികം പി.വി.സി. പൈപ്പും കത്തിനശിച്ചു. ഈ തോട്ടത്തിൽ സ്ഥിരമായി കഞ്ചാവ് മാഫിയ തമ്പടിക്കാറുള്ളതായി പരിസരവാസികൾ പറയുന്നു.