Poonjar

പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല വൺഡേ ഓപ്പൺ ചെസ്സ് ടൂർണമെൻറ് സംഘടിപ്പിച്ചു

പൂഞ്ഞാർ: അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വൺഡേ ഓപ്പൺ ചെസ്സ്ടൂർണമെൻറ് ഇന്നലെ ഗ്രന്ഥശാല ഹാളിൽ നടന്നു. ഗ്രന്ഥശാല പ്രസിഡൻറ് ബി ശശികുമാറിന്റെ അധ്യക്ഷതയിൽ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് എം കെ വിശ്വനാഥൻ സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമേശ് ബി വെട്ടിമറ്റം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി ആർ വിഷ്ണുരാജ്, രഞ്ജിത്ത് എം ആർ. ഗ്രന്ഥശാല കമ്മിറ്റി അംഗം A Nഹരിഹര അയ്യർ തുടങ്ങിയവർ സംസാരിച്ചു.

അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ, ഇൻറർനാഷണൽ ആർ ബീറ്റർ ജിസ്മോൻ മാത്യുവിനെ ആദരിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് എം കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ഉദ്ഘാടനവും സമ്മാനദാനവും പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീതാ നോമ്പിൾ നിർവഹിച്ചു.

ഗ്രന്ഥശാല സെക്രട്ടറി വി കെ ഗംഗാധരൻ സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു അജി, പി കെ ഷിബുകുമാർ, വിനോദ് കുമാർ പി എ , ഡി വിലാസിനിഅമ്മ, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി K Kസുരേഷ് കുമാർ, ഇൻറർനാഷണൽ ആർബീറ്റർ ജിസ്മോൻ മാത്യു, ലൈബ്രേറിയൻ ഷൈനി പ്രദീപ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ് കോഡിനേറ്റർ ശ്രീകുമാർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.