Poonjar

പ്രശസ്ത പിന്നണി ഗായിക പത്മവിഭൂഷക ശ്രീമതി വാണി ജയറാമിന്റെ അനുശോചന യോഗം സംഘടിപ്പിച്ചു

പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യസംഘം പൂഞ്ഞാർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രശസ്ത പിന്നണി ഗായിക പത്മവിഭൂഷക ശ്രീമതി വാണി ജയറാമിന്റെ അനുശോചന യോഗം നടന്നു.

പ്രശസ്ത സംഗീത സംവിധായകൻ പൂഞ്ഞാർ വിജയൻ അനുശോചന സദസ്സ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി വി കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എം കെ വിശ്വനാഥൻ സ്വാഗതം ആശംസിച്ചു.പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ്കെ പി മധു കുമാർ , അനുശോചന പ്രമേയം അവതരിപ്പിച്ചു.

അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി കെ കെ സുരേഷ് കുമാർ, ഗ്രന്ഥശാല മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി കെ ഷിബുകുമാർ AN, ഹരിഹരയ്യർ പിജി, പ്രമോദ് കുമാർ ഡി, വിലാസിനിയമ്മ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പൂഞ്ഞാർ യൂണിറ്റ് പ്രസിഡൻറ് അബ്ദുൽ റസാക്ക് പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി അംഗങ്ങളായ സിജിഷാജി, ഗിരിജ രമേഷ് പൂഞ്ഞാർ ഏരിയ വനിത സാഹിതി ഏരിയ സെക്രട്ടറി ഷൈനി പ്രമോദ്, കവിയത്രി പൂഞ്ഞാർ വിഷ്ണുപ്രിയ പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ യൂണിറ്റ് അംഗം മെഹറുനിസ പ്രമോദ്, ലൈബ്രേറിയൻ ഷൈനി പ്രദീപ് ബാലസംഘം പൂഞ്ഞാർ മേഖല പ്രസിഡൻറ് സോനാ സോമൻ , മിനി സോമൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ച കൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ മേഖലാ സെക്രട്ടറി എം കെ ഷാജി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.