Pala

ആശുപത്രികളിൽ “പോലീസ് എയ്ഡ് പോസ്റ്റ് “തീരുമാനം സ്വാഗതാർഹം: ജയ്സൺമാന്തോട്ടം

പാലാ: എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കാനുള്ള തീരുമാനവും ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കുവാനുള്ള നടപടിയും സ്വാഗതാർഹമാണെന്നും ആശുപത്രികളിലെ സെക്യൂരിറ്റി ഓഡിറ്റിന് നടപടി സ്വീകരിക്കണമെന്നും പാലാ ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം പറഞ്ഞു. ആരോഗ്യ പ്രവർത്തർക്ക് ഭയരഹിതമായി സേവനം ചെയ്യുവാൻ ഈ നടപടികൾ പിന്തുണയാകും.

പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ നേരത്തെ പോലീസ് സഹായകേത്രം പ്രവർത്തിച്ചിരുന്നതാണ്‌. എന്നാൽ കുറെ കാലമായി ഇവിടെ പോലീസ് കാരെ നിയോഗിക്കുന്നില്ല. ആശുപത്രി മാനേജിംഗ് കമ്മിറ്റിയും ആശുപത്രി അധികൃതരും നഗരസഭാ ചെയർമാനായിരുന്ന ആൻ്റോ പടിഞ്ഞാറേക്കരയും ഈ ആവശ്യം ഉന്നയിച്ച് പോലീസ് അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യത്തിന് സേനാംഗങ്ങൾ ഇല്ല എന്നാണ് അറിയിച്ചിരുന്നത്.

പാലാ ജനറൽ ആശുപത്രിയിലും ഉടൻ “പോലീസ് സഹായകേന്ദ്രം ” ഉണ്ടാവണം എന്നും ലഹരിക്ക് അടിമകളായവർക്കും അക്രമികൾക്കും ചികിത്സ നൽകുമ്പോൾ പ്രത്യേക സുരക്ഷ ഉറപ്പു വരുത്തുന്നതാണ് അക്രമസംഭവങ്ങൾ ഒഴിവാക്കുവാൻ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.