accident

പ്ലാശനാൽ ഇന്നുണ്ടായ വാഹനാപകടത്തിൽ മരിച്ച തലപ്പലം കല്ലങ്കുഴിയിൽ അനന്ദുവിന്റെ സംസ്കാരം നാളെ

പ്ലാശനാൽ: ബൈക്കും വാനും കൂട്ടയിടിട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. തലപ്പലം കല്ലങ്കുഴിയിൽ അനീഷിന്റെ മകൻ അനന്ദു (19) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പ്ലാശനാലിനു സമീപമാണ് അപകടമുണ്ടായത്.

പ്ലാശനാലിൽ നിന്നും പനക്കപാലത്തേക്ക് കോഴിത്തീറ്റയുമായി വരികയായിരുന്ന പിക്കപ്പ് വാനിലാണ് ബൈക്ക് ഇടിച്ചത്. ബൈക്കിന്റെ പിന്നിലിരുന്ന അനന്തു തെറിച്ചുവീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ് അനന്തുവിനെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിച്ചു.

ബൈക്ക് ഓടിച്ചിരുന്ന പൂഞ്ഞാർ പാതാമ്പുഴ ചേന്നാപ്പാറയിൽ അലൻ ബെന്നിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തുവിന്റെ അമ്മ: പ്രിയ. സഹോദരി അശ്വതി. അനന്തുവിനെ സംസ്കാരം നാളെ വൈകിട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published.