ദുബായ്: പ്രവാസി വ്യാപാരിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് മരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റില്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച വൈകീട്ട് Read More…
പൂഞ്ഞാർ: നൃത്തനാടകരംഗത്ത് പ്രശസ്തനായിരുന്ന ചേലാപുരത്ത് ബാലചന്ദ്രൻ പിള്ള (62) നിര്യാതനായി. സംസ്കരം ഇന്ന് 12 മണിക്ക് കുന്നോന്നിയിലുള്ള വീട്ടുവളപ്പിൽ. പൂഞ്ഞാർ അശ്വതി തീയേറ്റർസിന്റെ അമരക്കാരനായിരുന്നു. പൂഞ്ഞാറിലെ ആദ്യ കാല കലാകാരനായിരുന്നു. മുപ്പതു വർഷങ്ങൾക്കു മുകളിൽ നൃത്തനാടകരംഗത്ത് സജീവമായിരുന്നു. മാതാവ്: ഭാനുമതി സഹോദരങ്ങൾ: ബാബു , മനോജ് , ഉഷ, രാധാമണി, മിനി.
ഭരണങ്ങാനം: ചേറനാനിക്കൽ സുകുമാരൻ നായർ അന്തരിച്ചു. ഭാര്യ ഇന്ദിരാ ദേവി(തലപ്പുലം പ്ലാശനാൽ ഗീതാമഠത്തിൽ കുടുംബം). ഏകമകൾ: ജ്യോതി ലക്ഷ്മി( ഓസ്ട്രേലിയ), മരുമകൻ :ഉണ്ണികൃഷ്ണൻ നായർ (പാലാ മൂന്നാനി മുൻ കൗൺസിലർ കൊച്ചു പുരക്കൽ മുരളീധരൻ നായരുടെ മകൻ ) കൊച്ചുമകൻ: കിച്ചു മോൻ. സംസ്കാരം പിന്നീട് ഓസ്ട്രേലിയയിൽ.