കാഞ്ഞിരപ്പള്ളി: പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുനന നാ ളുടെ ശല്യത്തിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കുവാൻ ക്രിയാത്മകമായ പ്രവർത്തന ത്തിന് നേതൃത്വം നൽകുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അഭിപ്രായ പ്പെട്ടു.

ABC പ്രോഗ്രാം, തെരുവുനായ്ക്കളുടെ വന്ധീകരണം, തെരുവുനായ് ഷെർ സംവി ധാനം, പ്രതിരോധ കുത്തിവെയ്പ്പ് എന്നീ വിഷയങ്ങളിൽ അടിയന്തിര നടപടി സ്വീകരിക്കു വാൻ ബ്ലോക്ക് പഞ്ചായത്തിന്റെ എല്ലാ സഹായം ഉണ്ടാകണമെന്നും, ബ്ലോക്ക് പഞ്ചായത്ത് നട ത്തുന്ന ഈ ഏകദിന പരിശീലനപരിപാടി സംസ്ഥാനത്തിന് ആകെ മാതൃകാപരമാണെന്നും എം.എൽ.എ. അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് അജിതാ രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി.

സ്ഥിരം സമിതി അദ്ധ്യ ക്ഷൻമാരായ റ്റി.എസ്. കൃഷ്ണകുമാർ, അഞ്ജലി ജേക്കബ്, വിമല ജോസഫ്, ബ്ലോക്ക് പഞ്ചാ യത്ത് അംഗങ്ങളായ ഷക്കീല നസീർ, ജൂബി അഷറഫ്, ജോഷി മംഗംലം, പി.കെ. പ്രദീപ്, അഡ്വ. സാജൻകുന്നത്ത്, റ്റി.ജെ. മോഹനൻ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഹൈസൽ. എസ്, തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
കാർഷിക സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ജിജിൻ. ക്ലാസ്സ് നയിച്ചു. കാഞ്ഞിരപ്പള്ളി സീനിയർ വെറ്ററിനറി സർജൻ ഡോ. വിനു ഗോപിദാസ്, തയ്യാറാക്കിയ പ്രതി രോധപ്രവർത്തനങ്ങളെക്കുറിച്ചുള്ള ലഘുലേഖയുടെ പ്രകാശനവും അഡ്വ. സെബാസ്റ്റ്യൻ കുള ത്തുങ്കൽ എം.എൽ.എ നിർവ്വഹിച്ചു.
സമൂഹത്തിന്റെ താഴെത്തട്ടിൽ സേവനം നടത്തുന്ന വി.ഇ. മാൻ, അംഗൻവാടി പ്രവർത്തകർ, തൊഴിലുറപ്പ് പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരാണ് പരിശീലനം നേടിയവർ.