General

സിപിഎം ഭരിക്കുമ്പോൾ ജോലി സിപിഎം സഖാക്കൾക്കു മാത്രം :പി സി തോമസ്

സിപിഎം ഭരിക്കുമ്പോൾ സർക്കാർ ജോലികൾ സിപിഎം കാർക്ക് മാത്രം എന്ന ശൈലി വ്യക്തമായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ആര്യ എന്ന തിരുവനന്തപുരം മേയർ അത് വ്യക്തമായി പറഞ്ഞുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയപ്പോൾ, അത് പുറത്തുവിടുന്ന സിപിഎംകാരുണ്ട് എന്നത് ഓർത്തില്ല.

എന്നാൽ പഴയ സിപിഎം അല്ല ഇപ്പോൾ എന്നുള്ളത് ഒരു സത്യമാണ്. എന്ത് വൃത്തികേട് കാട്ടിയാലും അതു പുറത്തു പറയാനും സിപിഎം കാർ തന്നെ ഉണ്ട് എന്നത് മനസ്സിലാക്കാൻ കൂടി അവർക്ക് കഴിയണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എൽഡിഎഫിലെ ഘടക കക്ഷികൾ തന്നെയാണ്.

കാരണം അവർക്കും ജോലി നൽകാൻ ഉദ്ദേശമില്ല. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പിസി തോമസ് വ്യക്തമാക്കി.

ആര്യയെ പോലെ പല മേയർമാരും സിപിഎമ്മിന് ഉണ്ടാകട്ടെ എന്നും, അതുപോലുള്ള പല പഞ്ചായത്ത് പ്രസിഡണ്ടുമാരും അധികാരികളും എംഎൽഎമാരും മന്ത്രിമാരും അവർക്ക് ഉണ്ടാകട്ടെ എന്നും, അവർ പറയുന്ന വലിയ മണ്ടത്തരങ്ങൾ, പുറത്തുവിടാൻ കാത്തിരിക്കുന്ന സിപിഎം കാർ ഏറെ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയുള്ളവരെ കണ്ടെത്താനാണ് സിപിഎം അന്വേഷണം നടത്തുന്നത് എന്ന് പി സി തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published.