ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച സൗജന്യ ആട് വിതരണ തുടർ പദ്ധതിയായ “പാത്തുമ്മയുടെ ആട് ” മൂന്നാം ഘട്ട ത്തോടെ ഈ വർഷത്തെ വിതരണം പൂർത്തിയാക്കി.

സമാപന വിതണോദ്ഘാടനം സ്കൂളിലെത്തിയ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ഇതോടെ മൂന്ന് ഘട്ടങ്ങളിലായി ആകെ പത്ത് അടുകളെ അർഹരായ വിദ്യാർത്ഥിനികൾക്ക് നൽകി.

ജീവനോപാധികൾ നൽകിക്കൊണ്ട് കുരുന്നു മനസ്സുകളിൽ കനിവിന്റെ പാഠങ്ങൾ നൽകുന്നതിനാണ് ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത്. സ്കൂൾ മാനേജർ പ്രൊഫ.എം.കെ ഫരീദ്, സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എം.എൽ എ, നഗരസഭാദ്ധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ, റിസ്വാനാസ വാദ്, പി.എം.അബ്ദുൽ ഖാദർ, അബ്ബാസ് പാറയിൽ, പ്രിൻസിപ്പൽ ഫൗസിയാ ബീവി, ഹെഡ് മിസ്ട്രസ് എം.പി ലീന എന്നിവർ പങ്കെടുത്തു.