വൈക്കം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 88th യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറെ ഭാഗമായി ഏപ്രിൽ രണ്ടാം തീയതി ഉച്ചകഴിഞ്‍ രണ്ടു മണി മുതൽ അഞ്ചു മണി വരെ വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ വച്ച് +2 വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
പ്രസ്തുത പരിപാടി വൈക്കം മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി രാധിക ശ്യാമിൻ്റെ സാന്നിധ്യത്തിൽ, ഡോ: ടി . പി . ശ്രീനിവാസൻ ഐ. എഫ്. എസ്. (മുൻ അമേരിക്കൻ അംബാസിഡർ) ഉദ്ഘാടനം നിർവഹിക്കുന്നു. കരിയർ കൺസൾട്ടൻറ് ശ്രീ സുദേവൻ. കെ. ജെ, കരിയർ ഗൈഡൻസ് ക്ലാസ്സുകൾ നയിക്കുന്നു.

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ MJF Ln. സണ്ണി വി സ്കറിയ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലയൺസ് ഫസ്റ്റ് ഡിസ്ട്രിക്ട് വൈസ് ഗവർണർ MJF Ln. Dr. ബിനോ ഐ കോശി, ലയൺസ് സെക്കൻഡ് ഡിസ്ട്രിക്ട് വൈസ് ഗവർണർ MJF Ln. ആർ. വെങ്കടാചലം, അഡ്വൈസർ & ഡിസ്ട്രിക്ട് സെക്രട്ടറി Ln. സിബി മാത്യു പ്ലാത്തോട്ടം, റീജിയൺ ചെയർപേഴ്സൺ Ln. സി പി ജയൻ , സോൺ ചെയർപേഴ്സൺ Ln. ജോമോൻ എന്നിവർ ആശംസകൾ അർപ്പിക്കുന്നു.
വൈക്കം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് Ln. തോമസ് വി റ്റി, ഓർമ ഇന്റർനാഷണൽ രക്ഷാധികാരി ശ്രീ ജോസ് ആറ്റുപുറം, വൈക്കം ലയൺസ് ക്ലബ്ബ് സെക്രട്ടറി Ln. സുരേഷ് കുമാർ വി വി, വൈക്കം ലയൺസ് ക്ലബ്ബ് ട്രെഷറർ Ln. ജിജോ മാത്യു, Ln. സന്തോഷ് എബ്രഹാം കമ്പകത്തുങ്കൽ എന്നിവർ നേതൃത്വം നൽകുന്നു.ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷാ രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.