General

കരിയർ ഗൈഡൻസ്പ്രോഗ്രാം; പാത്ത് ഫൈൻഡർ 2023

വൈക്കം ലയൺസ് ക്ലബ്ബും വി സാറ്റ് എഞ്ചിനീയറിങ് കോളേജും സംയുക്തമായി 88-മത് യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറെ ഭാഗമായി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്പ്രോഗ്രാം വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ വച്ച് സംഘടിപ്പിച്ചു.

വൈക്കം ലയൺസ്‌ ക്ലബ് പ്രസിഡന്റ് ലയൺ തോമസ് വി ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ, മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി രാധിക ശ്യാമിൻ്റെ സാന്നിധ്യത്തിൽ, മുൻ അമേരിക്കൻ അംബാസിഡർ ഡോ: ടി . പി . ശ്രീനിവാസൻ ഐ. എഫ്. എസ്. ഉദ്ഘാടനം നിർവഹിച്ചു.

ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എംജെഫ്‌ ലയൺ ഡോക്ടർ . ബിനോ ഐ കോശി മുഖ്യ പ്രഭാഷണം നടത്തി. കരിയർ കൺസൾട്ടൻറ് ശ്രീ സുദേവൻ. കെ. ജെ, ക്ലാസ്സുകൾ നയിച്ചു. ലയൺ ഡിസ്ട്രിക്ട് സെക്രട്ടറിയും അഡ്വൈസറുമായ ലയൺ സിബി മാത്യു പ്ലാത്തോട്ടം ആശംസകൾ അർപ്പിച്ചു.

ഓർമ്മ ഇന്റർനാഷണൽ രക്ഷാധികാരി ശ്രീ. ജോസ് ആറ്റുപുറം,വൈക്കം ലയൺസ് ക്ലബ്ബ് സെക്ടറി ലയൺ . സുരേഷ് കുമാർ വി വി, വൈസ് പ്രസിഡന്റ് ലയൺ മാത്യു കെ ജോസഫ്, ട്രഷറർ ലയൺ . ജിജോ മാത്യു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.