കോട്ടയം :പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് നിന്ന് നീക്കുവാൻ ഉള്ള ഗൂഢശ്രമം പുറത്ത് കൊണ്ടുവരണമെന്നും, എത്രയും പെട്ടെന്ന് കോട്ടയത്ത് പ്രവർത്തിച്ചിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കുവാൻ നടപടി വേണമെന്നും കേരള കോൺഗ്രസ് അധികാര സമിതി അംഗം അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു.
കെട്ടിടത്തിന് ബലക്ഷയം ഉണ്ടെങ്കിൽ എൻജിനീയർമാരുടെ റിപ്പോർട്ട് ഹാജരാക്കാൻ തയ്യാറാവണം അല്ലാത്തപക്ഷം ഇല്ലാത്ത ബലക്ഷയത്തിന്റെ പേര് പറഞ്ഞ് വ്യാജ പ്രചരണം നടത്തി പാസ്പോർട്ട് സേവാ കേന്ദ്രത്തെ അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അപു പറഞ്ഞു.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്പോർട്ട് സേവാ കേന്ദ്രം തുറന്നു പ്രവർത്തിക്കുന്നതുവരെ കേരള കോൺഗ്രസ് സമര രംഗത്ത് ഉണ്ടാകുമെന്നും അപു ജോൺ ജോസഫ് പറഞ്ഞു.കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
പാർട്ടി ഉന്നതാ തികാര സമിതി അംഗങ്ങളായ വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, പോൾസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, പാർട്ടി ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട് , തോമസ് കണ്ണന്തറ, സ്റ്റീഫൻ പാറ വേലിൽ, ജോയ് ചിട്ടിശ്ശേരി , പ്രാസാദ് ഉരുളി കുന്നം,ആപ്പാഞ്ചിറ പൊന്നപ്പൻ ,ജോർജ് പുളിങ്കാട്, കുഞ്ഞുമോൻ ഒഴുകയിൽ , ജോഷി വട്ടക്കുന്നേൽ, മാർട്ടിൻ കോലടി ,നോയൽ ലൂക്ക് , സിറിൽ ജോസഫ്, ജെസി തറയിൽ , ജോസി ചക്കാലയിൽ ,ലാൽജി മടത്താനി കുന്നേൽ, ജോർജ് കുട്ടി പുതക്കുഴി, ജോമോൻ ഇരുപ്പക്കാട്ട്, ടോം ജോസഫ്, അഖിൽ ഇല്ലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.