ഭരണങ്ങാനം: ഏറ്റവും തിരക്കേറിയ, വാഹനങ്ങൾ അതിവേഗം സഞ്ചരിക്കുന്ന , റോഡിനു വീതിയേറിയ ഭരണങ്ങാനം SBI ബാങ്കിന് മുൻവശം സീബ്ര ലൈനിനു ഇരു വശവും വാഹനങ്ങൾ നിറുത്തിയിടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.
ഇന്നലെ സ്വകാര്യ സ്ഥാപനത്തിലെ ഒരു സ്ത്രീയ്ക്കു റോഡ് മുറിച്ചു കടക്കുമ്പോൾ അപകടത്തിൽ പരുക്ക് പറ്റിയിരുന്നു. സീബ്ര ലൈനിൽ സ്ഥിരമായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കു കാരണമാകുന്നു .
കാൽനടയാത്രികർ ഉൾപ്പെടെയുള്ളവർക്ക് സീബ്ര ലൈൻ വഴി സുരക്ഷിതമായി റോഡ് ക്രോസ്സ് ചെയ്യാൻ അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കാൻ ആവശ്യമുയരുന്നു.

വാഹനങ്ങൾ അമിത വേഗത്തിൽ ഓവർ ടേക് ചെയ്യുന്ന പ്രദേശത്തു വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കാൻ കാലങ്ങളായി പൊതു മരാമത്തു വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെയും നടപടി സ്വീകരിച്ചില്ല.