പനക്കപ്പാലത്ത് സെന്റ് ജോർജ് ബസും മിനി ലോറിയും കൂട്ടി ഇടിച്ച് അപകടം. പനക്കപ്പാലത്തിനും ആറാം മൈലിനും ഇടയിൽ അജ്‌വ കുഴിമന്തി കടയ്ക്കു മുന്നിലാണ് അപകടം നടന്നത്.
എറണാകുളത്തുനിന്നും ഈരാറ്റുപേട്ടയിലേക്ക് വരുകയായിരുന്ന സെന്റ് ജോർജ് ബസ് പാലാ സൈഡിലേക്ക് വെള്ളം കയറ്റി പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ ലോറി ഡ്രൈവറെ ഈരാറ്റുപേട്ട ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. പരുക്കേറ്റ ലോറിഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകട വിവരം അറിഞ് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി.