Pala

പാലാ സബ് ജയിലിൽ കൃഷിത്തോട്ടം ഒരുക്കി

പാലാ: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി പാലാ സബ്ജയിലിൽ അന്തേവാസികളുടെ സഹായത്തോടെ കൃഷിത്തോട്ടം ഒരുക്കിയിരിക്കുകയാണ് ജയിൽ അധികൃതർ. ജയിലിന് പിന്നിലുള്ള 15 സെൻറ് സ്ഥലത്ത് നിന്നിരുന്ന പഴയ കെട്ടിടം പൊളിച്ച സ്ഥലത്താണ് കൃഷിയിടം നിർമ്മിച്ചിരിക്കുന്നത്.

കൃഷിയിടത്തിനൊപ്പം പക്ഷി സങ്കേതവും ഒരുക്കിയിട്ടുണ്ട് .ജയിലിലെ ഭക്ഷണ അവശിഷ്ടങ്ങളെ കമ്പോസ്റ്റ് വളമാക്കിയാണ് കൃഷിയുടെ പരിപാലനം. പ്ലാവ് തേക്ക് മഹാഗണി എന്നിവയാണ് മരം ഇനത്തിൽ നട്ടിരിക്കുന്നത്. പത്തോളം ഇനം പച്ചക്കറി തൈകളും കൃഷിയിടത്തിൽ ഗ്രോബാഗുകളിൽ ക്രമീകരിച്ചിട്ടുണ്ട്. കൃഷിയിടത്തിൽ നടന്ന മരം നടീലിന്റെ ഉദ്ഘാടനം എംഎൽഎ മാണി സികാപ്പൻ നിർവഹിച്ചു .

ചടങ്ങിൽ പല കുടുംബ കോടതി ജഡ്ജ് ഈ ആയൂബ് ഖാൻ മുഖ്യ അതിഥിയായി പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ, കൗൺസിലർ ബിനു പുളിക്കണ്ടം, ബിജി ജോജോ എന്നിവർ പങ്കെടുത്തു.

തുടർന്ന് നടന്ന പച്ചക്കറിത്തെ നടീൽ ഉദ്ഘാടനം പാല ആർഡിയോ രാജേന്ദ്ര ബാബു നിർവഹിച്ചു. മരിയസദനം സന്തോഷ് കൗൺസിലർമാരായ ലിസി കുട്ടി മാത്യു തോമസ് പീറ്റർ ബൈജു കൊല്ലംപറമ്പിൽ എൽ ഡി എഫ് നേതാക്കളായ ബാബു കെ ജോർജ് , പി കെ ഷാജ കുമാർ , ഷാർളി മാത്യു ജയിൽ സൂപ്രണ്ട് സി ഷാജി എന്നിവർ പങ്കെടുത്തു. കൃഷിസ്ഥലത്ത് തൈകൾ നടുവാനും കൃഷിസ്ഥലം കാണുവാനുമായി സംഘടന നേതാക്കളും സ്കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു.

Leave a Reply

Your email address will not be published.