ramapuram

പാലായിൽ റോഡുകൾ ഉന്നത നിലവാരത്തിൽ പൂർത്തീകരിക്കും: മാണി സി കാപ്പൻ

രാമപുരം: പാലായിൽ റോഡുകൾ ഉന്നത നിലവാരത്തിൽ പൂർത്തീകരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കൂടപ്പുലം, ചകരത്തടി, തെരുവേൽ, കുരിശുപള്ളി റോഡിൻ്റെ നവീകരണ നിർമ്മാണപുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ.

മാണി സി കാപ്പൻ മുൻകൈയ്യെടുത്തു അനുവദിപ്പിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിൻ്റെ നവീകരണം നടപ്പാക്കുന്നത്.

സുശീലകുമാരി മനോജ്, എം പി കൃഷ്ണൻനായർ, മത്തച്ചൻ പുതിയിടത്തുചാലിൽ, റോബി ഊടുപുഴ, ജിമ്മി ജോസഫ്, റെജികുമാർ, കുര്യൻ തെക്കേൽ, സോമൻ തെരുവിൽ തുടങ്ങിയവരും എം എൽ എ യ്ക്കൊപ്പം ഉണ്ടായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ എം എൽ എ യ്ക്കു സ്വീകരണവും നൽകി.

Leave a Reply

Your email address will not be published.