പാലാ : 33 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പാലാ പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീ. ഷാജി സെബാസ്റ്റ്യന് പാലാ റെസിഡൻസ് അസോസിയേഷൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്നേഹോഷ്‌മളമായ യാത്രയയപ്പ് നൽകി.
ജനമൈത്രി പോലീസിംഗിലൂടെ പാലായിലെ റെസിഡൻസ് അസോസിയേഷനുകൾക്ക് അദ്ദേഹം നൽകിയ സേവനങ്ങൾക്ക് നന്ദി അർപ്പിച്ചുകൊണ്ട് എല്ലാ ഭാരവാഹികളും ചേർന്ന് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

കോ-ഓർഡിനേറ്റർ മാരായ ജോയിച്ചൻ പെട്ടൻകുളം, തോംസൺ കണ്ണംകുളം മുനിസിപ്പൽ കൗൺസിലർ തോമസ് പീറ്റർ, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, എസ്. ഐ. ബിനോയ് തോമസ്, വിവിധ റെസിഡൻസ് അസോസിയേഷനുകളിൽ നിന്നുമായി ജെയിംസ് ആശ്രയ കുടക്കച്ചിറ, രവി സൂര്യ വെള്ളാപ്പാട്, ഡോ.രാജു പുഴയോരം പയപ്പാർ, തോമസ് അരുണാപുരം, മൈത്രി വിളക്കുമാടം തുടങ്ങിയ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പ്രസംഗിച്ചു.