പാലാ: പാലാ പോളിടെക്നിക് കോളേജ് ഇലക്ട്രിക്കൽ അസ്സോസിയേഷന്റേയും രാമപുരം ലയൺസ് ക്ലബ്ബിന്റെയും യൂത്ത് എംപവർമെന്റിന്റേയും പാലാ ബ്ലഡ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ പോളിടെക്നിക് കോളേജിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി.
കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ അനി അബ്രാഹമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ സണ്ണി വി സക്കറിയ ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നടത്തി.

ലയൺസ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, റീജണൽ ചെയർമാൻ ഉണ്ണി കുളപ്പുറം, രാമപുരം ലയൺസ് ക്ലബ്ബ് പ്രസിസന്റ് സന്തോഷ് അബ്രാഹം, ജോർജ്ജേ ജോസഫ്, ബ്ലഡ് ഫോറം ഡയറക്ടർ സജി വടക്കാനാൽ, കോളേജ് പിറ്റിഎ സെക്രട്ടറി ശ്യാംരാജ്, നെവിൻ ജോസ്, ഡോക്ടർ മാമച്ചൻ , സിസ്റ്റർ ബിൻ സി എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൽ പങ്കെടുത്ത അൻപത് വിദ്യാർത്ഥികളുടേയും ആദ്യ രക്തദാനമായിരുന്നു എന്നത് ഏറെ ശ്രദ്ധേയമായി. ക്യാമ്പ് നയിച്ചത് കിസ്കോ – മരിയൻ ബ്ലഡ് ബാങ്ക് ആണ് .