പാലാ : പാലാ തൊടുപുഴ റോഡിൽ ഞൊണ്ടിമാക്കൽ ഭാഗത്തുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുറവിലങ്ങാട് സ്വദേശി ബിമൽ ബാബു ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

ബിമലിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച ജിസ്മോനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഭാഗത്തു നിന്നും വന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിച്ച ശേഷം എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. ബൈക്ക് പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.