Pala

പാലാ നഗരസഭാ തെരഞ്ഞടുപ്പ് വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം: കേരള കോൺഗ്രസ് എം

പാലാ: നഗരസഭാ ചെയർമാൻ സ്ഥാനം മുൻധാരണ പ്രകാരം ആരുടെയും സമ്മർദ്ദം ഇല്ലാതെ ഡിസംബർ 28ന് തന്നെ സ്വമേധയാ രാജി വച്ചിട്ടുള്ളതാണ്. ധാരണ പ്രകാരം അടുത്ത ഒരു വർഷം എൽ.ഡി.എഫിലെ ഘടകകക്ഷിയായ സി.പി.എം ന് അവകാശപ്പെട്ടതാണ്. ഈ വിഷയത്തിൽ സി.പി.എമ്മു ആയി യാതൊരു തർക്കവും ഇല്ല. ഈ മാസം 19-ാം തീയതിയാണ് ചെയർമാൻ തെരഞ്ഞടുപ്പ്.

ചെയർമാൻ തിരഞ്ഞടുപ്പിൽ സി.പി.എമ്മും എൽ.ഡി.എഫും തീരുമാനിക്കുന്നതനുസരിച്ച് പുതിയ ചെയർമാനെ തെരഞ്ഞടുക്കും. ഈ വിഷയത്തിൽ കേരളാ കോൺഗ്രസ് നേതാക്കളെയും പാർട്ടി നേതാക്കന്മാരെയും വലിച്ചിഴക്കുന്നത് ശരിയല്ല. ഇത് സംബന്ധിച്ച തീരുമാനങൾ മുന്നണി നേതൃത്വം അറിയിക്കും.

ഇടതു മുന്നണി വ്യക്തി അധിഷ്ടിത രാഷ്ട്രീയം പ്രോൽസാഹിപ്പിക്കുന്ന മുന്നണിയല്ല. കാര്യങ്ങൾ അതാത് തലത്തിലുള്ള മുന്നണി ചർച്ചകളിൽ തീരുമാനം എടുക്കാറാണ് പതിവ്. ഈ വിഷയവുമായി ബന്ധപ്പെട്ട് സി.പി.എമ്മു മായും കേരളാ കോൺഗ്രസുമായും തർക്കങ്ങൾ ഇല്ല.

ഇടതു മുന്നണി പാലായിലും കോട്ടയത്തും സംസ്ഥാനത്തും ജനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് മുന്നേറുകയാണ്. നഗരസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയുടെ നേതാക്കന്മാരെ ഇക്ഴത്തി കാണിക്കാനുളള മുന്നണിയുടെ ശ്രത്രുക്കളുടെ ശ്രമങ്ങൾ ഒരു തരത്തിലും വിജയിക്കാൻ പോകുന്നില്ല.

കഴിഞ്ഞ 2 വർഷവും ഇടതുമുന്നണി നഗരസഭയിൽ ഒറ്റകെട്ടായി പ്രവർത്തിച്ചു കൊണ്ടാണ് കോവിഡ് പ്രതിസന്ധിയിലും നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതെന്നും കേരളാ കോൺഗ്രസ് എം മുനിസിപ്പൽ പാർലമെൻ്റി പാർട്ടി ലീഡർ കൂടിയ ആൻ്റോ ജോസ് പടിഞ്ഞാറെക്കര പറഞ്ഞു.

Leave a Reply

Your email address will not be published.