Pala

പാലാ മുനിസിപ്പൽ സ്റ്റാൻഡിൽ ഇന്ന് ബോംബ് വയ്ക്കുമെന്നു ഭീഷണിക്കത്ത്, വ്യാജമെന്നു സംശയം

പാലാ മുനിസിപ്പൽ സ്റ്റാൻഡിൽ ഇന്നു രാവിലെ 11ന് ബോംബ് വയ്ക്കുമെന്നു ഭീഷണിക്കത്ത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിൽ ഉപേക്ഷിച്ച നിലയിലാണു കത്ത് കണ്ടെത്തിയത്.

പാലാ കെഎസ്ആർടിസി സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിലാണു കത്ത് കണ്ടെത്തിയത്. പാലാ കെഎസ്ആർടിസി സ്റ്റാൻഡിൽ ഉൾപ്പെടെ മൂന്നിടങ്ങളിൽ ബോംബ് വയ്ക്കുമെന്നാണു ഭീഷണി. ഭീഷണി സന്ദേശം ഉൾപ്പെടുന്ന രണ്ടു കത്തുകളാണു കണ്ടെത്തിയത്. കത്തുകൾക്കു പിന്നിൽ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണു സംശയം.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കു പാലായിൽ രാവിലെ 11നു സ്വീകരണം നൽകാനിരിക്കെയാണു ഭീഷണിക്കത്ത് ലഭിച്ചത്. എം.വി. ഗോവിന്ദനെയും പാലാ മുനിസിപ്പൽ ചെയർമാനെയും 25 കൗൺസിലർമാരെയുമാണ് ഉന്നമിടുന്നതെന്നും കത്തിലുണ്ട്. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെയും പരാമർശങ്ങളുണ്ട്. ‘സിറ്റിസൺസ് ഓഫ് ഇന്ത്യ’ എന്ന പേരിലാണ് കത്ത് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.