Pala

പാലാ മുൻസിപ്പൽ ഭരണ സമിതി ജനാധിപത്യ വിരുദ്ധ നിലപാട് തിരുത്തണം : സജി മഞ്ഞക്കടമ്പിൽ

പാലാ :പാലാ മുനിസിപ്പൽ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും , പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും ഒഴിവാക്കിക്കൊണ്ടും അപമാനിച്ചു കൊണ്ടും നടത്തുന്ന ഉദ്ഘാടന മാമാങ്കം അവസാനിപ്പിക്കണമെന്നും, ജനാധിപത്യവിരുദ്ധ നിലപാട് തിരുത്തണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ഇന്ന് നടക്കുന്ന ലോയേഴ്സ് ചേമ്പർ ഉദ്ഘാടന വേദിയിൽ യുഡിഎഫിലെ ജനപ്രതികളെയും കേരള കോൺഗ്രസിനെയും ഒഴിവാക്കുകയും അപമാനിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫ് പാല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വജനപക്ഷപാതവും, അഴിമതിയും , കെടുകാര്യസ്ഥതയും മൂലം വികസന മുരടിപ്പിലേക്ക് മുൻ സിപ്പാലിറ്റി കൂപ്പുകുത്തിയിരിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.യുഡിഎഫ് പാലാ നിയോജകമണ്ഡലം ചെയർമാൻ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.

ജോർജ് പുളിങ്കാട്, തോമസ് ആർ വി ജോസ്,എം പി കൃഷ്ണൻ നായർ കെ റ്റി ജോസഫ് , ജോഷി വട്ടക്കുന്നേൽ,സന്തോഷ്കാവുകാട്ട്, പ്രസാദ് ഉരുളി കുന്നം, ജോസഫ് കണ്ടം,പ്രിൻസ് വി സി , ജോസ് ഇടേട്ട്, ജിമ്മി ജോസഫ്, സിജി ടോണി, മായ രാഹുൽ, ആനി ബിജോയി, ലിജി ബിജു, സിജി ടോണി, മത്തച്ചൻ പുതിയിടത്തു ചാലിൽ, ടോം നല്ല നിരപ്പേൽ ,സന്തോഷ് മണർകാട്ട്, ഷോജി ഗോപി ,രാഹുൽ പി.എൻ ആർ , കെ സി കുഞ്ഞുമോൻ , അർജുൻ സാബു ,ഡിജു സെബാസ്റ്റ്യൻ, ഷിനു പാലത്തുങ്കൽ, നോയൽ ലൂക്ക് , പി എസ് സൈമൺ,മനോജ് വള്ളിച്ചിറ, തോമസുകുട്ടി നെച്ചിക്കാടൻ , പ്രാശാന്ത് അണ്ണൻ,ബാബു കുഴിവേലിൽ, ജോമോൻ ശസ്താം പടവിൽ, ഷിനു പാലത്താനത്തു പടവിൽ ,ടോമി താണോലിൽ,സജി ഒലിക്കര, തോമസുകുട്ടി ആണ്ടുക്കുന്നേൽ,ടോം ജോസഫ്, കുര്യൻ കണ്ണംകുളം, സിബി പെരികമല, ബെന്നി വെള്ളരിങ്ങാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.