പാലാ: സെ.മേരീസ് സ്കൂൾ – മാർക്കറ്റ് റോഡിൽ പുനരുദ്ധാരണം നടക്കുന്നതിനാൽ ഇതു വഴി സമാന്തര റോഡിലേക്കുള്ള ഗതാഗതം ഒരാഴ്ച്ച തടസ്സപ്പെടുമെന്ന് വാർഡ് കൗൺസിലർ ബിജി ജോജോ അറിയിച്ചു.
റോഡിൻ്റെ ആരംഭ ഭാഗത്ത് ഇന്ന് കോൺക്രീറ്റിംഗ് ആരംഭിക്കും.
പാലാ: സംസ്ഥാന സഹകരണ യൂണിയന്റെ അഭിമുഖ്യത്തിൽ സഹകരണ കോളേജുകളിലെയും പരിശീലന കേന്ദ്രങ്ങളിലെയും പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും സംഘടനാ പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മറ്റി അംഗം കെ. എം. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ N വിജയകുമാർ , കോട്ടയം ജില്ലയിലെ വിവിധ സർക്കിൾ സഹകരണ Read More…
പാലാ: കോട്ടയം സ്നേഹക്കൂട് അഭയമന്ദിരം ദേശീയോദ്ഗ്രഥനത്തിന് ഏർപ്പെടുത്തിയ റെസ്പോൺസബിൾ സിറ്റിസൺ പുരസ്കാരത്തിന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അർഹനായി. 25001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം 16 കേരള ബറ്റാലിയൻ കമാൻഡിംങ് ഓഫീസർ കേണൽ പി ദാമോദരൻ കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങിൽ സമ്മാനിച്ചു. ദേശീയപതാക, ദേശീയഗാനം തുടങ്ങിയവയുടെ ദുരുപയോഗത്തിനെതിരെ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തിലേറെയായി നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. ഇസ്രായേൽ, ചെക്ക് റിപ്പബ്ളിക് എന്നീ രാജ്യങ്ങളിലെ മദ്യക്കുപ്പികളിൽ ഗാന്ധിജിയുടെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ Read More…
പാലാ: ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിലുളള 47 മത് ഓൾ കേരളാ അണ്ടർ 19 ഇൻ്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ മലപ്പുറം ചാമ്പ്യൻമാരായി തൃശൂരിനെ മറുപടിഇല്ലാത്ത 3 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇന്നലെ രാവിലെ നടന്ന ലൂസേഴ്സ് ഫൈനലിൽ എറണാകുളം വിജയിച്ചു. കോഴിക്കോടിനെ (2-1) യാണ് പരാജയപ്പെടുത്തിയത്. മികച്ച ഗോൾകീപ്പറായി ആദിൽ വി എസ് (കോട്ടയം), ബസ്റ്റ് ഡിഫെൻററായി ഹാമിൻ മുഹമ്മദ് (മലപ്പുറം), ടൂർണ്ണമെൻ്റിലെ മികച്ച Read More…