Pala

ശബരിമല തീർത്ഥാടനം ആരംഭിക്കുന്നു; ജൂബിലി തിരുനാളും, ഉത്സവങ്ങളും വരുന്നു; വാഹനങ്ങളെ കുഴിയിൽ വീഴ്ത്തരുതേ: ആൻ്റോ പടിഞ്ഞാറേക്കര

പാലാ: ശബരിമല തീർത്ഥാനവും ജൂബിലി തിരുനാളും ഉത്സവങ്ങളും പടിവാതിലിൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ പാലാ നഗരത്തിലെ പ്രധാന പാതകൾ അടിയന്തിരമായി റീടാർ ചെയ്ത് സുഗമമായ ഗതാഗതത്തിന് സജ്ജമാക്കണമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര കോട്ടയത്ത് പി.ഡബ്ല്യു.ഡി അധികൃതരുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു.

നഗരത്തിലേക്ക് വരുന്ന എല്ലാ പി.ഡബ്ല്യു.ഡി റോഡുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലാ കെ.എം.മാണി ബൈപാസിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ തുടക്കത്തിലും അവസാന ഭാഗത്തും ഭൂമി ഏറ്റെടുക്കൽ പൂർത്തിയായ ഭാഗത്ത് വെററ് മിക്സ് മെററി ലിംഗും ഡസ്ററ് പ്രൂഫ് ടാറിംഗും നടത്തി നഗരഗതാഗതം ഉത്സവകാലത്ത് സുഗമമാക്കുന്നതിന് സത്വര നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് നഗരസഭാ ചെയർമാൻ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു.

നഗര റോഡിലെ തടസ്സo ഒഴിവാക്കി കൂടുതൽ വാഹനങ്ങൾ യാത്ര ചെയ്യുന്ന 3.62 കി.മീ നീളമുള്ള പാലാ ബൈപാസിലെ 160 മീറ്റർ ഭാഗത്തെ വർഷങ്ങളായുള്ള തടസ്സങ്ങൾ വാഹന യാത്രക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഈ ഭാഗം മാത്രം പൂർത്തിയാക്കാതിരുന്നത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

റോഡിലെ തകരാറുകൾ പരിഹരിക്കപ്പെടുമെന്ന് ട്രാഫിക് ഉപദേശക സമിതി യോഗത്തിൽ അധികതർ ഉറപ്പു നൽകിയിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.എം.പി.മാരായ ജോസ്.കെ.മാണിയും തോമസ് ചാഴികാടതും പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചർച്ചയിലും റോഡ് നവീകരണം ഉറപ്പു നൽകിയിരുന്നു.

ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടും തുടർ നടപടികൾ നടക്കാത്തതിൽ വലിയ പ്രതിഷേധം ഉയരുകയാണെന്ന് ചെയർമാൻ ചർച്ചയിൽ ചൂണ്ടിക്കാട്ടി. അവശേഷിക്കുന്ന ഏറ്റെടുക്കൽ ജോലികളും പൂർത്തിയാക്കേണ്ടതുണ്ട്. ഇതോടൊപ്പം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തെ മിനി ബൈപാസ് ,വൺവേ ഗതാഗതമുള്ള റിവർവ്യൂറോഡ്, ജനറൽ ആശുപത്രി റോഡ് എന്നിവയും ഉത്സവകാലത്തിനു മുമ്പായി നീ ടാർ ചെയ്യേണ്ടതുണ്ട് എന്ന് ചെയർമാൻ ആവശ്യപ്പെട്ടു.

ജോസ് കെ.മാണിയുടെ ശ്രമഫലമായി ലഭിച്ചകേന്ദ്രഫണ്ട് വിനിയോഗിച്ച് പൂർത്തിയാക്കിയ സിവിൽ സ്റ്റേഷൻ വരെയുള്ള ഒന്നാം ഘട്ടത്തിനും കോഴാ റോഡ് മുതൽ അരുണാപുരം വരെയുള്ള മൂന്നാം ഘട്ടത്തിനും തടസ്സങ്ങൾ ഇല്ലാതെ പൂർത്തിയാക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിലും രണ്ടാം ഘട്ടത്തിലെ തടസ്സങ്ങൾക്ക് ഇതേ വരെ പൂർണ്ണ പരിഹാരമായി മായിട്ടില്ല.

Leave a Reply

Your email address will not be published.