Pala

പാലാ രൂപത അർദ്ധ വാർഷിക സെനറ്റ് സമ്മേളനം നടത്തപ്പെട്ടു

രത്നഗിരി:എസ് എം വൈ എം കുറവിലങ്ങാട് ഫൊറോനയുടെയും രത്നഗിരി യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ പാലാ രൂപത അർദ്ധ വാർഷിക സെനറ്റ് സമ്മേളനം നടത്തപ്പെട്ടു. എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടോണി കവിയിൽ സ്വാഗതം ആശംസിച്ചു.

കെ സി വൈ എം സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഗ്രാലിയ അന്ന അലക്സ്‌ വെട്ടുകാട്ടിൽ ഉദ്ഘാടന കർമം നിർവഹിച്ചു. രത്‌നഗിരി പള്ളി വികാരി ഫാ. മൈക്കിൾ നരിക്കാട്ട്, യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു കണിയാംപടി എന്നിവർ ആശംസകൾ നേർന്നു.

രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി മുൻകാല ഫൊറോന ഭാരവാഹികളെ ആദരിച്ചു. 17 ഫൊറോനകളിലെയും ഫൊറോന ഭാരവാഹികൾ സെനറ്റ് സമ്മേളനത്തിൽ പങ്കെടുക്കുകയും റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു.

രൂപത ജോയിൻ ഡയറക്ടർ സിസ്റ്റർ നവീന സിഎംസി, രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ഫൊറോന പ്രസിഡന്റ് എബി ജോസഫ് സെബാസ്റ്റ്യൻ, രത്നഗിരി യൂണിറ്റ് പ്രസിഡന്റുമാരായ ഡിബിൻ ജേക്കബ് പടിയ്ക്കകുഴുപ്പിൽ,ടിനു ട്രീസ ജിജി വടക്കുംമുറി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.ഡെപ്യൂട്ടി പ്രസിഡൻറ് ഡോൺ ജോസഫ് സോണി നന്ദി അർപ്പിച്ചു.

Leave a Reply

Your email address will not be published.