Pala

പാലാ ബൈപാസ്: ടാറിംഗ് നടപടികൾക്കു തുടക്കമായി

പാലാ: പാലാ ബൈപ്പാസിൻ്റെ സിവിൽ സ്റ്റേഷൻ ഭാഗത്തെ ടാറിംഗ് നടപടികൾക്കു ഇന്നലെ തുടക്കമായി. ഇതിൻ്റെ ഭാഗമായി ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.

പഴയ റോഡിൻ്റെ ടാറിംഗ് പൊളിച്ചുനീക്കൽ ആരംഭിച്ചു. ഇത് പൂർത്തിയാക്കിയശേഷം ഏറ്റെടുത്ത സ്ഥലത്തെ ടാറിംഗും ഒരുമിച്ച് പൂർത്തീകരിക്കും. റോഡിൽ തടസ്സമായി നിൽക്കുന്ന വൈദ്യുതി, ടെലിഫോൺ തൂണുകൾ മാറ്റി സ്ഥാപിച്ചു. ഏറ്റെടുത്ത ഭാഗത്തെ ലെവലിംഗ് ജോലികൾ ഏകദേശം പൂർത്തീകരിച്ചു.

ധൃതഗതിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മാണി സി കാപ്പൻ എം എൽ എ വിലയിരുത്തി. ജൂബിലി തിരുനാളിനും ശബരിമല സീസണും മുന്നോടിയായി പൂർണ്ണമായും ഗതാഗതയോഗമാക്കാൻ ലക്ഷ്യമിട്ടാണ് പണികൾ പുരോഗമിക്കുന്നതെന്ന് എം എൽ എ പറഞ്ഞു.

ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് അധികൃതർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം മറ്റു അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.

Leave a Reply

Your email address will not be published.