Pala

ദേശീയ ധാരയുമായി ചേർന്നു നിൽക്കുന്നവരെ ഒറ്റപ്പെടുത്തുന്ന നിലപാട് വളർന്നു വരുന്നു :അഡ്വ.നാരായണൻ നമ്പൂതിരി

പാലാ:ദേശീയ ധാരയുമായി ചേർന്നു നിൽക്കുന്നവരെ ഒറ്റപ്പെടുത്തുന്ന നിലപാട് സാംസ്കാരിക-മാധ്യമ പ്രവർത്തകരുടെ ഇടയിൽ വളർന്നു വരുന്നതായി സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി. ബിജെപി പാലാ മണ്ഡലം പ്രവർത്തക യോഗവും ചുമതല കൈമാറ്റവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മദ്യ ബിസിനസ് അല്ലാതെ ഒരു മേഖലയിലും സർക്കാർ മുതൽ മുക്കുന്നില്ല. ഒരു പുതിയ പാലം പുതിയ വ്യവസായം ഒന്നും സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെടുന്നില്ല. ഒരുമിച്ചിരുന്ന് ഒരു പത്രസമ്മേളനം നടത്താൻ പോലും  കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയതായും അദ്ദേഹം പറഞ്ഞു.

സ്ഥാനം ഒഴിഞ്ഞ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി അദ്ധ്യക്ഷനായി. പുതിയ പ്രസിഡന്റായി അഡ്വ. ജി. അനീഷ് ചുമതലയേറ്റു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ.ബി.വിജയകുമാർ സംസ്ഥാന സമിതിയംഗവും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ രൺജിത്ത് ജി.മീനാഭൻ,സംസ്ഥാന സമിതിയംഗം എൻ.കെ. ശശികുമാർ, ഷോൺ ജോർജ്,ന്യൂനപക്ഷ മോർച്ച
ദേശീയ സമിതിയംഗം സുമിത്ത് ജോർജ്, ജില്ലാ ഖജാൻജി ഡോ.ശ്രീജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *