പാലാ : പാലാ അൽഫോൻസാ കോളേജ് എൻ.എസ്.എസ്. ക്യാമ്പിന്റെ ഉദ്ഘാടനം ചിറ്റാർ പള്ളി വികാരി റവ.ഡോ. ഷാജി ജോണിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു.ലയൺ ജില്ലാ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം പതാക ഉയർത്തി.
പരിപാടിയോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെ നേതൃത്വത്തിൽ ലയൺസ് യൂത്ത് എംബവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പ്രസംഗ പരിശീലന പരിപാടി നടത്തുകയുണ്ടായി. നാഷണൽ ഭാക്കിലിറ്റി ഓമന രാധാകൃഷ്ണൻ ക്ലാസ് നയിച്ചു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോക്ടർ.മറിയാമ്മ മാത്യു,ഡോക്ടർ. സിമിമോൾ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് വോളണ്ടിയർമാരായ ഗൗരി കൃഷ്ണയും കീർത്തന റജിയും നേതൃത്വം നൽകി.