കളത്തുക്കടവ് മൂന്നിലവ് റൂട്ടിൽ സർവീസ് നടത്തുന്ന കുഴിത്തോട്ട് ബസ് മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ബസ് മതിലിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു. റോഡ് സൈഡിലെ തിട്ടയിൽ ഇടിച്ച ബസ് ഇലക്ട്രിക് പോസ്റ്റും തകർത്താണ് മറിഞ്ഞത്. ഡ്രൈവറുടെ തലയ്ക്ക് പരുക്കേറ്റു. ബസ് യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
വെള്ളികുളത്തുനിന്നും ഇറക്കം ഇറങ്ങി വന്ന ടോറസ് ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു. വെള്ളികുളം പള്ളിയുടെ ഗ്രോട്ടോയ്ക്ക് സമീപമാണ് അപകടം നടന്നത്. ഊരാളുങ്കൽ സൊസൈറ്റിയുടെ ടോറസ് ലോറിയാണ് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരെയും ഈരാറ്റുപേട്ട പി എം സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീക്കോയി: മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്റ(21) ആണ് മരിച്ചത്. പാലാ വലവൂര്‍ ഐഐഐ ഐടിയില്‍ നിന്നുള്ള എട്ടംഗ സംഘമാണ് മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയത്. കുളിക്കാനിറങ്ങിയ എട്ടംഗസംഘത്തിലെ മൂന്ന് പേര് കയത്തില്‍ പെടുകയായിരുന്നു. നിര്‍മല്‍ കുമാര്‍ മുങ്ങി പോവുകയായിരുന്നു. പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ വക വയ്ക്കാതെയാണ് വിനോദ യാത്ര സംഘങ്ങളിൽപെട്ടവർ ഇവിടെ അപകടത്തിൽ പെടുന്നത്. കടുത്ത തണുപ്പിൽ പലർക്കും കോച്ചിവലിവ് ഉണ്ടാകുകയും മുങ്ങുതാഴുകയുമാണ് ചെയ്യുന്നത്. ഈരാറ്റുപേട്ടയിലെ നന്മക്കൂട്ടം പ്രവർത്തകരാണ് Read More…