കോട്ടയം :ടാക്സ് വർദ്ധനവിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിച്ച് വിലക്കയറ്റം സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് കുറ്റപ്പെടുത്തി. റബർ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വില വർധിപ്പിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജാഗ്രത കാണിക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.
റബറിന് വില കുത്തനെ ഇടിയുമ്പോഴും ടയറിന് വിലവർദ്ധിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സർക്കാർ വ്യക്തമാക്കണമെന്നും പി.ജെ ജോസഫ് പറഞ്ഞു. യുഡിഎഫ് സർക്കാർ കേരളത്തിൽ തുടക്കം കുറിച്ച റബർ വില സ്ഥിരതാ ഫണ്ട് സംസ്ഥാന ഗവൺമെൻറ് കൃഷിക്കാർക്ക് പൂർണമായും വിതരണം ചെയ്യാൻ തയ്യാറാവണമെന്നും, കേന്ദ്രസർക്കാർ റബ്ബറിന് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃസംഗമം പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി.സി.തോമസ്, എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ , സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻ കെ.എഫ് വർഗീസ്, സീനിയർ സെക്രട്ടറി പ്രഫ: ഗ്രേസമ്മാ മാത്യു, ഉന്നതാതികാര സമിതി അംഗങ്ങളായ , വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, ജയിസൺ ജോസഫ്,മജു പുളിക്കൽ, പോൾസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, മാഞ്ഞൂർ മോഹൻ കുമാർ , ചെറിയാൻ ചാക്കോ , അജിത്ത് മുതിര മല ,കുര്യൻ പി കുര്യൻ, ജോർജ് പുളിങ്കാട്, സി.വി.തോമസുകുട്ടി, ബിനു ചെങ്ങളം, ബേബി തുപ്പലഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.

ലൈബ്രറി സെക്രട്ടറി ശ്രീ റെജി ടി എസ് തുണ്ടിയിൽ കൃതജ്ഞത അർപ്പിക്കുകയും തുടർന്ന് നാട്ടുപാട്ട് കോഡിനേറ്റർ പിന്നണി ഗായിക കുമാരി ജോസ്ന ജോർജിന്റെ നേതൃത്വത്തിൽ പ്രോഗ്രാം കോഡിനേറ്റർ ശ്രീ ജോജോ ജോസഫ് പുന്ന പ്ലാക്കലിന്റെ നിയന്ത്രണത്തിൽ ഗാനസന്ധ്യ ആരംഭിക്കുകയും ചെയ്തു.
ഈ നാട്ടിലെ സംഗീതപ്രേമികൾ ആരംഭിച്ച നാട്ടുപാട്ട് എല്ലാ മാസവും മൂന്നാം ശനിയാഴ്ച വൈകുന്നേരം 5 പി എമ്മിന് ലൈബ്രറി ഗ്രൗണ്ടിൽ തുടരുന്നതാണ് എന്ന് ലൈബ്രറി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.