Pala

കെ ആർ നാരായണൻ തലമുറകളെ പ്രചോദിപ്പിക്കുന്ന മലയാളി: മുൻ കേന്ദ്രമന്ത്രി പി സി തോമസ്

പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ തലമുറകളെ പ്രചോദിപ്പിക്കുന്ന മലയാളിയാണെന്ന് മുൻ കേന്ദ്രമന്ത്രി പി സി തോമസ് പറഞ്ഞു. കെ ആർ നാരായണൻ്റെ 102 മത് ജന്മദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച കെ ആർ നാരായണൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം വിസ്മരിക്കാൻ പാടില്ലാത്ത മഹാ വ്യക്തിത്വമാണ് കെ ആർ നാരായണൻ. അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിർമ്മിക്കാൻ നമുക്ക് സാധിച്ചിട്ടില്ലെന്നത് ഖേദകരമാണ്.

കെ ആർ നാരായണൻ്റെ ജീവചരിത്രം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് പി സി തോമസ് നിർദ്ദേശിച്ചു. ഇതുവഴി വരുംതലമുറകൾക്കു കെ ആർ നാരായണനെ മാതൃകയാക്കാൻ സാധിക്കുമെന്നും അത് രാഷ്ട്രത്തിനു ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെ ആർ നാരായണനെപ്പോലുള്ളവരെ മാതൃകയാക്കാൻ പുതുതലമുറ വിമുഖത കാണിക്കുകയാണെന്നും പി സി തോമസ് കുറ്റപ്പെടുത്തി.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, സാംജി പഴേപറമ്പിൽ, വിനയകുമാർ പാലാ, ജോസഫ് കുര്യൻ, സുമിത കോര എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.