ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് മാണി വിഭാഗവും, ജനാധിപത്യ കേരള കോൺഗ്രസും കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷവുമായി മുന്നണി ബന്ധം അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പിസി ജോർജ് ആവശ്യപ്പെട്ടു.
ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ റബ്ബറിന് 250 രൂപ ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം അധികാരത്തിലെത്തി രണ്ടു വർഷമായിട്ടും നടപ്പിലാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ബഡ്ജറ്റിന് മുന്നോടിയായി റബ്ബറിന് 250 രൂപ വില സ്ഥിരത ഉറപ്പാക്കണമെന്ന് രണ്ട് കേരള കോൺഗ്രസ് വിഭാഗങ്ങളും ആവശ്യപ്പെട്ടിരുന്നു എങ്കിലും സി.പി.ഐ.എം. ഇതിന് തയ്യാറായില്ല. ഇതിൽ നിന്ന് തന്നെ റബ്ബർ കർഷകരോടുള്ള ഇടതുമുന്നണിയുടെ സമീപനം എന്താണെന്നുള്ളത് വ്യക്തമാണ്.

ഈ സാഹചര്യത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കാൻ ഇരു കേരള കോൺഗ്രസുകളും തയ്യാറാകണം. കർഷകർക്കുവേണ്ടി യോജിച്ച പോരാട്ടത്തിന് സമയമായെന്നും പി.സി. ജോർജ് പറഞ്ഞു.