ramapuram

മാർ അഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമിഖ്യത്തിൽ ഔട്ട് റീച്ച് പ്രോഗ്രാം നടത്തി

രാമപുരം: മാർ അഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമിഖ്യത്തിൽ ഔട്ട് റീച്ച് പ്രോഗ്രാം നടത്തി. പരിപാടിയുടെ ഭാഗമായി രാമപുരം ഗ്രാമ പഞ്ചായത്തിലെ കിഴിതിരി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളോടൊപ്പം ക്രിസ്‌മസ്‌ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ അലങ്കരിക്കുകയും വിദ്യാർത്ഥികൾക്ക് ക്രിസ്‌മസ്‌ കേക്ക് വിതരണം ചെയ്യുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

പഠനത്തോടൊപ്പം സാമൂഹിക സേവന പ്രവർത്തനങ്ങളുടെ പ്രധാന്യം ഉൾകൊണ്ടുകൊണ് എം. എ. എച്ച്. ആർ. എം. വിദ്യാർഥികൾ നടത്തിയ പ്രസ്തുത പരിപാടിയിൽ ഡിപ്പാർട്മെന്റ് മേധാവി ലിൻസി ആന്റണി, അസോസിയേഷൻ പ്രസിഡന്റ് റെവ. ഡോ. ബോബി ജോൺ, സ്കൂൾ ഹെഡ്മിസ്ട്രസ് മിനിമോൾ എൻ നായർ,അസോസിയേഷൻ ഭാരവാഹികളായ ജോബി ജോർജ്, മൃദുല ജോണി അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.