ഒറവയ്ക്കൽ നിന്നും പുതുക്കുളം വഴി ലക്കട്ടൂർ സ്കൂളിൻറെ മുന്നിൽ കൂടെ പോകുന്ന ബസ് കുറച്ചു മാസങ്ങളായി സർവീസ് നടത്തുന്നില്ല. ഇതുമൂലം നിരവധി സ്കൂൾ വിദ്യാർത്ഥികളും, കോളേജ് വിദ്യാർത്ഥികളും, അധ്യാപകരും, ജോലിക്ക് പോകുന്നവരും, സമീപപ്രദേശത്തുള്ള നാട്ടുകാരും വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു.
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഈ റൂട്ടിൽ സർവീസ് പുനരാരംഭിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.