Uzhavoor

സ്ത്രീ പുരുഷ സമത്വം ലക്ഷ്യമിട്ടുകൊണ്ട് വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന “Orange the world” ക്യാമ്പയി‍ന്റ ഭാഗമായി ഉഴവൂർ ടൗണിൽ ‘രാത്രി നടത്തം’ സംഘടിപ്പിച്ചു

ഉഴവൂർ: സ്ത്രീ പുരുഷ സമത്വം ലക്ഷ്യമിട്ടുകൊണ്ട് വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന “Orange the world” ക്യാമ്പയി‍ന്റ ഭാഗമായി ഡിസംബർ 20 രാത്രി ഉഴവൂർ ടൗണിൽ ‘രാത്രി നടത്തം’ സംഘടിപ്പിച്ചു.

ഉഴവൂർ പഞ്ചായത്തിലെ വനിത ജനപ്രതിനിധികളും, ICDS സൂപ്പർവൈസർ, അംഗനവാടി വർക്കേഴ്സ് , ഹെൽപേഴ്സും ചേർന്ന് നടത്തിയ രാത്രി നടത്തത്തിൽ ICDS സൂപ്പർവൈസർ ശ്രീമതി ഗൗരിപ്രിയ. കെ സ്വാഗതം ആശംസിച്ചു.

ഉഴവൂർ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി സിന്ധുമോൾ ജേക്കബ് ഉൽഘാടനം ചെയ്തു. ഉഴവൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി ഏലിയാമ്മ കുരുവിള ആദ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അഞ്ജു പി ബെന്നി, മെമ്പര്മാരായ ബിനു ജോസ്, മേരി സജി, ബിൻസി അനിൽ, റിനി വിൽ‌സൺ എന്നിവർ ആശംസകൾ അറിയിച്ചു. അംഗൻവാടി വർക്കർ ശ്രീമതി ആൻസി തോമസ് കൃതജ്ഞത പറഞ്ഞു.

Leave a Reply

Your email address will not be published.