കോട്ടയം: കോട്ടയം ജില്ലയിൽ നിലവിൽ ഒഴിവുള്ള ബ്‌ളോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ നൽകുന്നതിനായി വെറ്ററിനറി സയൻസ് ബിരുദദാരികളെ ക്ഷണിച്ചു. കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായവർക്ക് അപേക്ഷിക്കാം.
ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിനുശേഷം തെരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തെ കരാറടിസ്ഥാനത്തിൽ നിയമിക്കും. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം 2023 ഫെബ്രുവരി 10ന് (നാളെ) രാവിലെ 11.30ന് കളക്‌ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്കു ജില്ല മൃഗസംരക്ഷണഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0481-2563726