പൂഞ്ഞാർ: ആഘോഷം വച്ച് നിർമ്മാണ ഉദ്ഘാടനം നടത്തി ഒരുവർഷം കഴിഞ്ഞിട്ടും എങ്ങും എത്താതെ പൂഞ്ഞാർ – കൈപ്പള്ളി – ഏന്തയാർ റോഡ്. വിവാദങ്ങളും വാർത്തകളും തുടർക്കഥയായിട്ടും, പ്രമുഖ മാധ്യമങ്ങൾ വരെ അഴിമതി ചൂണ്ടി കാണിച്ചിട്ടും തിരിഞ്ഞു നോക്കാതെ അധികാരികൾ.

പാതി മിറ്റൽ പാകിയ ഭാഗങ്ങൾ മഴയിൽ പൊളിഞ്ഞ് കിടക്കുന്നതിനാൽ അപകടകരമായ രീതിയിൽ മാത്രമാണ് വാഹനങ്ങൾ കടന്നു പോവുന്നത്. നിർമ്മാണം പാതിവഴിക്ക് ഇട്ടിട്ടുപോയ അവസ്ഥയാണ്.