kottayam News

ഉമ്മന്‍ ചാണ്ടിയെ കുടുംബം ചികില്‍സിക്കുന്നില്ലെന്ന് ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഡാലോചനയെന്ന് കെഎസ് യു ജനറല്‍ സെക്രട്ടറി

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയെ കുറിച്ച് പുറത്തുവന്നു കൊണ്ടിരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ് ഉമ്മന്‍ചാണ്ടി സാറിന്റെ ആരോഗ്യനിലയെക്കുറിച്ച് മറുനാടന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ വരുന്നത് മുഴുവന്‍ ഇല്ല വചനങ്ങളാണെന്നും കെഎസ് യു പുതുപ്പള്ളി ജനറല്‍ സെക്രട്ടറി ആകാശ് സ്റ്റീഫന്‍.

പലതവണയായി പല രീതിയിലും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി ഉമ്മന്‍ചാണ്ടി സാറിനെ കുറിച്ച് ഇല്ലാ വചനങ്ങള്‍ പറയുകയാണെന്നും ആകാശ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം പുതുപ്പള്ളി വീട്ടില്‍ സമ്പൂര്‍ണ വിശ്രമത്തില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടി യെയും കുടുംബത്തെയും മാനസികമായി തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്ന ഗൂഢാലോചനയുടെ ഭാഗം ആണ് ഇത്തരം വാര്‍ത്തകളെന്നും അദ്ദേഹം ആരോപിച്ചു.

Akash Stephen, KSU Puthuppally General Secretary

ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആകാശ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.