മുണ്ടക്കയം: കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒളയനാട് ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
400 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിലവിൽ പഴക്കം ചെന്ന താൽക്കാലിക ഷെഡ്‌ഡിൽ ആയിരുന്നു പാചകപ്പുര പ്രവർത്തിച്ചുവന്നിരുന്നത്. പിടിഎയും സ്കൂൾ അധികൃതരും നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎ ഫണ്ട് അനുവദിക്കുകയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ അധ്യക്ഷതവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജലി ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എസ് സജിമോൻ, ബിജോയ് ജോസ്, സ്കൂൾ മാനേജർ സി. എൽ വിശ്വനാഥൻ, സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി വർക്കി, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ഡോ. ബി. അനിയൻ, പിടിഎ പ്രസിഡന്റ് ടി.ജെ മനോജ്,ഡോ. ആശ്വതി എ.വി തുടങ്ങിയവർ പ്രസംഗിച്ചു.