job

വനിതാശിശു വികസനവകുപ്പിന്റെ ഭാഗമായ ന്യൂട്രീഷൻ ആൻഡ് പേരന്റ് ക്ലിനിക്കിലേക്ക് പോഷകാഹാരവിദഗ്ദ്ധരെ നിയമിക്കുന്നു; ഇന്റർവ്യൂ മാർച്ച് 21 ന്

വനിതാശിശു വികസനവകുപ്പിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ബ്ളോക്ക് അടിസ്ഥാനത്തിലുള്ള ന്യൂട്രീഷൻ ആൻഡ് പേരന്റ് ക്ലിനിക്കിലേക്ക് പോഷകാഹാരവിദഗ്ദ്ധരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. മാർച്ച് 21 ന് രാവിലെ 10 മണി മുതൽ കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിലാണ് രജിസ്ട്രേഷനും അഭിമുഖവും.

എം.എസ്.സി ന്യൂട്രീഷൻ /ഫുഡ് സയൻസ് /ഫുഡ് ആൻഡ് ന്യൂട്രീഷൻ/ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയബറ്റിക്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഡയറ്റ് കൗൺസലിംഗ് /ന്യൂട്രീഷണൽ അസസ്മെന്റ്/പ്രഗ്‌നൻസി ആൻഡ് ലാക്ടേഷൻ/ തെറാപ്യൂട്ടിക് ഡയറ്റ് എന്നിവയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി 2023 ജനുവരി ഒന്നിന് 45 വയസ്. ബയോഡാറ്റ,ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പും, പ്രായം തെളിയിക്കുന്നതിനുള്ള രേഖയും പകർപ്പും, ആധാർ പകർപ്പ് എന്നിവ കൊണ്ടുവരണം.കൂടൂതൽ വിവരങ്ങൾക്ക് ഫോൺ 0481-2561677, 8590881069, 9747319641.

Leave a Reply

Your email address will not be published.