മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം. താൽക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മർദനമേറ്റത്. ന്യൂറോ സർജറി കഴിഞ്ഞ രോഗി അക്രമാസക്തനാവുകയും കൈ തിരിച്ച് ഒടിക്കുകയുമായിരുന്നു. ഇന്നലെ വൈകുന്നേരം രോഗിക്ക് കുത്തിവയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കൈയ്യേറ്റം.

പൂഞ്ഞാർ കുന്നോന്നി സ്വദേശിനിയാണ് നേഹാ ജോൺ. നേഹയുടെ കൈക്ക് പൊട്ടലുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നേഹയുടെ പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.