Pala

പാലായിൽ നിന്നും മാനന്തവാടിയിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ചു

പാലാ: കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ നിന്നും പുലർച്ചെ മാനന്തവാടിയിലേക്ക് പുതിയ സർവ്വീസ് ആരംഭിച്ചു. ഈ സർവ്വീസ് തൃശൂർ നിന്നും പൊന്നാനി, തിരൂർ വഴി കോഴിക്കോട് എത്തും. കോഴിക്കോടു നിന്ന് പേരാമ്പ്ര, കുറ്റിയാടി, തൊട്ടിൽ പാലം, നിറവിൽപുഴ തുടങ്ങിയ കുടിയേറ്റ മേഖല വഴിയാണ് പുതിയ സർവ്വീസ്.

വെളുപ്പിന് 4 മണിക്ക് ആരംഭിച്ച് 7.40 ന് തൃശൂരും പൊന്നാനി, തിരൂർ വഴി 11.15-ന് കോഴിക്കോടും എത്തും. പേരാമ്പ്ര, കുറ്റിയാടി. തൊട്ടിൽ പാലം, നിറവിൽ പുഴ വഴി 2.20 ന് മാനന്തവാടിയിലെത്തും.

തിരികെ വൈകിട്ട് 6 മണിക്ക് മാനന്തവാടിയിൽ ന്നും പുറപ്പെട്ട് വെളുപ്പിന് 4 മണിക്ക് പാലായിലും എത്തും.പാലായിൽ നിന്നും നേരിട്ട് സർവ്വീസ് ഇല്ലാത്ത കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ചാണ് പുതിയ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.

കുടിയേറ്റ ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പാലായിൽ നിന്നും ആരംഭിച്ച വയനാട് ജില്ലയിലേക്ക് പുതിയ സർവ്വീസ് തുടങ്ങിയ അധികൃതരെ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published.