പാലാ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5 കേരള ഗേൾസ് ബറ്റാലിയൻ എൻ സി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ രാമപുരം എസ് എച്ച് എൽ പി സ്കൂളിൽ ഫലവൃക്ഷത്തോട്ടം നിർമ്മിച്ചു.
പാലാ അൽഫോൻസ കോളജ്, എസ് എച്ച് ജി എച്ച് എസ് രാമപുരം എന്നീ എൻ സി സി സബ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് ഫല വൃക്ഷത്തോട്ടം നിർമ്മിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് സി ആനി സിറിയക് വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻ്റ് ജോബി സെബാസ്റ്റ്യൻ, ദീപു സുരേന്ദ്രൻ, ജോഷി ജോസഫ്, അധ്യാപകരായ ബെറ്റ്സി മാത്യു, മാഗി ജോസഫ്, സി ജൂവാന, അനു എലിസബത്ത്, ഷെറിൻ റാണി മാത്യു, എൻ സി സി ഓഫീസർമാരായ ലെഫ് അനു ജോസ്, പ്രിയ കാതറിൻ തോമസ്, എൻ സി സി കേഡറ്റ്സ് തുടങ്ങിയവർ നേതൃത്വം നൽകി.
