ദേശീയ സേവാഭാരതി കോട്ടയം മുഖ്യ രക്ഷാധികാരി റിട്ട. ജസ്റ്റിസ് ശ്രീ കെ റ്റി തോമസ് പി എം കെയേഴ്സ് ഫണ്ട് ട്രസ്റ്റിയായി നിയമിതനായി. രത്തൻ ടാറ്റ, കരിയാ മുണ്ട എന്നിവരാണ് മറ്റു ട്രസ്റ്റിമാർ.

രാജീവ് മഹർഷി, സുധാമൂർത്തി, ആനന്ദ് ഷാ എന്നിവർ ഉപദേശക സമിതി അംഗങ്ങളും. നിലവിൽ പി.എം.കെയേഴ്സ് വഴി 4,345 കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്.
