ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിലെ വിവിധ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ നാപ്കിൻ ഡിസ്പോസൽ മിഷ്യനുകൾ സ്ഥാപിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് പറഞ്ഞു. രണ്ടുവർഷത്തേ ഗ്യാരണ്ടിയോടു കൂടി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ആണ് മിഷ്യൻ സ്ഥാപിച്ചിരിക്കുന്നത്.
ഗവൺമെന്റ് എച്ച്.എസ്.എസ്. അടുക്കം, ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്, സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പ്ലാശനാൽ, എം.ഡി. സി.എം. എസ്. എച്ച്.എസ്. ഇരുമാപ്രമറ്റം, സി.എം.എസ്. എച്ച്.എസ്. മേച്ചാൽ, സി.എം.എസ്. എച്ച്.എസ്.എസ്. മേലുകാവ്, അൽഫോൻസാ ഗേൾസ് എച്ച്.എസ്. വാകക്കാട്, എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ, ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ചെമ്മലമറ്റം, സെന്റ് മേരിസ് എച്ച്.എസ്.എസ്. തീക്കോയി, എസ്.എം.ജി. എച്ച്.എസ്. ചേന്നാട്, എം.ജി.പി. എൻ.എസ്.എസ്. എച്ച്.എസ്. തലനാട്, സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം, സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം എന്നീ 14 സ്കൂളുകളിലാണ് നാപ്കിൻ ഡിസ്പോസൽ മിഷ്യനുകൾ സ്ഥാപിച്ചിരിക്കുന്നത്.

വ്യക്തി ശുചിത്വം ഉറപ്പുവരുത്തുന്നതിനായാണ് സ്കൂളുകളിൽ ഡിസ്പോസൽ മെഷീൻ സ്ഥാപിച്ചിരിക്കുന്നത് എന്നും പുതിയ അധ്യയന വർഷം മുതൽ മിഷ്യൻ പ്രവർത്തനസജ്ജമാണെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.