Erattupetta

തമിഴ്‌നാട്ടിലെ പൂണ്ടി വനത്തില്‍ വിനോദ യാത്രയ്ക്കിടെ കാണാതായ യുവാക്കളെ കണ്ടെത്താന്‍ നന്മക്കൂട്ടം

ഈരാറ്റുപേട്ട: വിനോദയാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ പൂണ്ടി വനത്തില്‍ കാണാതായ യുവാക്കളെ കണ്ടെത്താന്‍ ഈരാറ്റുപേട്ട നന്മക്കൂട്ടം. കാണാതായി മൂന്നു നാള്‍ കഴിഞ്ഞിട്ടും യുവാക്കളെ കണ്ടുകിട്ടാത്ത സാഹചര്യത്തിലാണ് നന്മക്കൂട്ടം തെരച്ചിലിനായി യാത്ര തിരിക്കുന്നത്.

തേവരുപാറയില്‍ നിന്നും കോടൈക്കനിലേക്ക് ശനിയാഴ്ച വിനോദ യാത്രക്ക് പോയ അഞ്ച് അംഗ സംഘത്തിലെ രണ്ടു പേരെയാണ് കോടൈക്കനിലെ പൂണ്ടി വനത്തില്‍ വെച്ച് ഞായറാഴ്ച കാണാതായതായത്. ബന്ധുക്കള്‍ ഈരാറ്റുപേട്ട പൊലീസിലും കോടൈക്കനാല്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

ഈരാറ്റുപേട്ട തേവരുപാറ സ്വദേശികളായ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24) മുല്ലൂപ്പാറ ബഷീറിന്റെ മകന്‍ ഹാഫിസ് (23) എന്നിവരെയാണ് കാണാതായത്. ഇരുവര്‍ക്കുമായി ബന്ധുക്കളും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇതു വരെയും കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published.