Erattupetta

ലഹരിക്കെതിരെ പെൺകരുത്ത്

ഈരാറ്റുപേട്ട:തലമുറയെ കൊല്ലുന്ന ലഹരിക്കെതിരെ പെൺകരുത്ത് എന്ന പ്രമേയവുമായി മുസ്ലിം ഗേൾസ് ആൻ്റ് വിമൺസ് മൂവ്മെൻറ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ആദർശ പ്രതിനിധി സംഗമം സംസ്ഥാന സമിതി അംഗം മുഹ്സിന പത്തനാപുരം ഉദ്ഘാടനം ചെയ്തു.

പെൺകുട്ടികൾക്കിടയിലേക്കും ലഹരിയുടെ കടന്ന് വരവു ഉണ്ടായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ അവർ ആഹ്വാനം ചെയ്തു.

നെക്സി സുനീർ അധ്യക്ഷ വഹിച്ചു.കെ.എ.ഹാരിസ് സ്വലാഹി, പി.എ ഹാഷിം, കെ.പി ഷെഫീഖ്, ആസ്മി സെയ്തു മുഹമ്മദ്, കെ.എ.റഹ്മത്ത്, റാഫിയത്ത്, സഹലത്ത്, നുസ്റ നൗഫൽ,നദീറ ഹാരിസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.